Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prashant Kishor

ബാ​ങ്കി​പു​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം; ഒ​രു പാ​ർ​ട്ടി​യു​മാ​യും സ​ഖ്യ​മി​ല്ലെ​ന്ന് പ്ര​ശാ​ന്ത് കി​ഷോ​ർ

ന്യൂ​ഡ​ൽ​ഹി: ബാ​ങ്കി​പു​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ന് പി​ന്നാ​ലെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി പ്ര​ശാ​ന്ത് കി​ഷോ​ർ. ഒ​രു പാ​ർ​ട്ടി​യു​മാ​യും സ​ഖ്യ​ത്തി​നി​ല്ലെ​ന്നും അ​സം​തൃ​പ്ത​രാ​യ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ​യും ജെ​ൻ​സി പ്ര​ക്ഷോ​ഭ​ക​രു​ടെ​യും വ​ലി​യ പ​ങ്കാ​ളി​ത്ത​മാ​ണ് ത​ന്‍റെ വി​ജ​യ​ത്തി​നു പി​ന്നി​ലെ​ന്ന് ജ​ൻ സു​രാ​ജ് പാ​ർ​ട്ടി അ​ധ്യ​ക്ഷ​നാ​യ പ്ര​ശാ​ന്ത് കി​ഷോ​ർ വ്യ​ക്ത​മാ​ക്കി.

ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബീ​ൻ രാ​ജ്യ​സ​ഭാം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യു​ടെ നീ​ര​ജ് കു​മാ​റി​നെ 19,324 വോ​ട്ടു​ക​ൾ​ക്കാ​ണ് പ്ര​ശാ​ന്ത് കി​ഷോ​ർ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. കാ​ല​ങ്ങ​ളാ​യി ബി​ജെ​പി മാ​ത്രം ജ​യി​ച്ചു​പോ​ന്നി​രു​ന്ന ഉ​റ​ച്ച കോ​ട്ട​യാ​ണ് പ്ര​ശാ​ന്ത് കി​ഷോ​ർ അ​ട്ടി​മ​റി​ച്ച​ത്.

ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി സ​മ്രാ​ട്ട് ചൗ​ധ​രി​ക്കെ​തി​രെ​യു​ള്ള ജ​ന​ങ്ങ​ളു​ടെ ശ​ക്ത​മാ​യ വി​ധി​യെ​ഴു​ത്താ​ണി​ത്. ബി​ജെ​പി ഭ​ര​ണ​ത്തി​ൽ എ​തി​ർ​പ്പു​ള്ള​വ​രും കോ​ൺ​ഗ്ര​സ്, ആ​ർ​ജെ​ഡി അ​നു​ഭാ​വി​ക​ളും ത​നി​ക്ക് വോ​ട്ടു​ചെ​യ്തി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ജെ​ൻ സി ​പ്ര​ക്ഷോ​ഭ​വും വി​ജ​യ​ത്തി​ന് ക​രു​ത്തു​പ​ക​ർ​ന്ന​താ​യി അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം ബാ​ങ്കി​പു​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള മൂ​ന്നു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ജ​ന​വി​ധി പൂ​ർ​ണ​മാ​യി മാ​നി​ക്കു​ന്നു​വെ​ന്ന് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബീ​ൻ പ​റ​ഞ്ഞു. പാ​ർ​ട്ടി​യു​ടെ സി​റ്റിം​ഗ് സീ​റ്റി​ൽ തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ർ​ട്ടി നേ​തൃ​ത്വം വി​ഷ​യ​ത്തി​ൽ ഗൗ​ര​വ​മാ​യ ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

National

പ്രശാന്ത് കിഷോറിനു ബിഹാറിലും ബംഗാളിലും വോട്ട്

പാ​​റ്റ്ന: ജ​​ൻ സു​​രാ​​ജ് പാ​​ർ​​ട്ടി സ്ഥാ​​പ​​ക​​ൻ പ്ര​​ശാ​​ന്ത് കി​​ഷോ​​റി​​ന് ബി​​ഹാ​​റി​​ലും ബം​​ഗാ​​ളി​​ലും വോ​​ട്ട്. ഇ​​തേ​​ത്തു​​ട​​ർ​​ന്ന് ബി​​ഹാ​​റി​​ലെ റോ​​ഹ്താ​​സ് ജി​​ല്ലാ ഇ​​ല​​ക്‌ഷൻ ഓ​​ഫീ​​സ​​ർ പ്ര​​ശാ​​ന്ത് കി​​ഷോ​​റി​​നു നോ​​ട്ടീ​​സ​​യ​​ച്ചു.

മൂ​​ന്നു ദി​​വ​​സ​​ത്തി​​ന​​കം മ​​റു​​പ​​ടി ന​​ല്കാ​​നാ​​ണ് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്. കോ​​ൽ​​ക്ക​​ത്ത​​യി​​ലെ ഭ​​വാ​​നി​​പു​​ർ മ​​ണ്ഡ​​ല​​ത്തി​​ലും ബി​​ഹാ​​റി​​ലെ കാ​​ർ​​ഗാ​​ഹ​​ർ മ​​ണ്ഡ​​ല​​ത്തി​​ലു​​മാ​​ണ് പ്ര​​ശാ​​ന്തി​​നു വോ​​ട്ടു​​ള്ള​​ത്. 2021ലെ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സി​​ന്‍റെ രാ​​ഷ്‌​​ട്രീ​​യ ഉ​​പ​​ദേ​​ഷ്ടാ​​വാ​​യി പ്ര​​ശാ​​ന്ത് കി​​ഷോ​​ർ പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്നു.

National

മുഖ്യമന്ത്രി മണ്ഡലമാകാൻ ഒരിക്കൽക്കൂടി രഘോപുർ

ര​​​​ഘോ​​​​പു​​​​ർ: ര​​​​ഘോ​​​​പു​​​​ർ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ ആ​​​​ർ​​​​ജെ​​​​ഡി നേ​​​​താ​​​​വ് തേ​​​​ജ​​​​സ്വി യാ​​​​ദ​​​​വ് ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്നു. 3.4 ല​​​​ക്ഷം വോ​​​​ട്ട​​​​ർ​​​​മാ​​​​രാ​​​​ണ് ഗം​​​​ഗാ​​​​തീ​​​​ര​​​​ത്തു​​​​ള്ള മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലു​​​​ള്ള​​​​ത്. തേ​​​​ജ​​​​സ്വി​​​​യു​​​​ടെ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളും ബി​​​​ഹാ​​​​ർ മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​മാ​​​​രു​​​​മാ​​​​യ ലാ​​​​ലു പ്ര​​​​സാ​​​​ദ് യാ​​​​ദ​​​​വും റാ​​​​ബ്റി ദേ​​​​വി​​​​യും മു​​​​മ്പ് ര​​​​ഘോ​​​​പു​​​​രി​​​​നെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. 1995-ലാ​​​​ണ് ലാ​​​​ലു ഇ​​​​വി​​​​ടെ​​​​നി​​​​ന്നു വി​​​​ജ​​​​യി​​​​ച്ച​​​​ത്; റാ​​​​ബ്‌​​​​റി ദേ​​​​വി 2000ലും. ​​​ലാ​​​ലു ര​​​ണ്ടു ത​​​വ​​​ണ​​​യും റാ​​​ബ്റി മൂ​​​ന്നു ത​​​വ​​​ണ​​​യും ര​​​ഘോ​​​പു​​​രി​​​ൽ​​നി​​ന്നു വി​​ജ​​യി​​ച്ചു.

2015​ൽ, ​​​ഇ​​​​രു​​​​പ​​​​ത്തി​​​​യ​​​​ഞ്ചാം വ​​​​യ​​​​സി​​​​ലാ​​​​ണ് തേ​​​​ജ​​​​സ്വി യാ​​​​ദ​​​​വ് ര​​​​ഘോ​​​​പു​​​​രി​​​​ൽ ക​​​​ന്നി​​​​യ​​​​ങ്ക​​​​ത്തി​​​​നി​​​​റ​​​​ങ്ങി​​​​യ​​​​ത്. ഇ​​​​ത്ത​​​​വ​​​​ണ ഇ​​​​ന്ത്യ മു​​​​ന്ന​​​​ണി​​​​യു​​​​ടെ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യാ​​​​ണ് തേ​​​​ജ​​​​സ്വി​​​​യു​​​​ടെ വ​​​​ര​​​​വ്. കോ​​​​ൺ​​​​ഗ്ര​​​​സും മൂ​​​​ന്ന് ഇ​​​​ട​​​​തു​​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ളും വി​​​​കാ​​​​സ്ശീ​​​​ൽ ഇ​​​​ൻ​​​​സാ​​​​ൻ പാ​​​​ർ​​​​ട്ടി​​​​യും (വി​​​​ഐ​​​​പി) തേ​​​​ജ​​​​സ്വി​​​​ക്ക് ഉ​​​​റ​​​​ച്ച പി​​​​ന്തു​​​​ണ ന​​​​ല്കു​​​​ന്നു. മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളാ​​​​യ നി​​​​ഷാ​​​​ദ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന് മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ കാ​​​​ര്യ​​​​മാ​​​​യ സ്വാ​​​​ധീ​​​​ന​​​​മു​​​​ണ്ട്.

നി​​​​ഷാ​​​​ദ് വി​​​​ഭാ​​​​ഗ​​​​മാ​​​​ണ് വി​​​​ഐ​​​​പി​​​​യു​​​​ടെ വോ​​​​ട്ട്ബാ​​​​ങ്ക്. യാ​​​​ദ​​​​വ് വി​​​​ഭാ​​​​ഗ​​​​മാ​​​​ണ് ര​​​​ഘോ​​​​പു​​​​രി​​​​ലെ ഏ​​​​റ്റ​​​​വും പ്ര​​​​ബ​​​​ല​​​​ർ. 20 വ​​​​ർ​​​​ഷ​​​​മാ​​​​യി യാ​​​​ദ​​​​വ വി​​​​ഭാ​​​​ഗ​​​​ത്തോ​​​​ടു നി​​​​തീ​​​​ഷ്കു​​​​മാ​​​​ർ ചി​​​​റ്റ​​​​മ്മ​​​​ന​​​​യ​​​​മാ​​​​ണു പു​​​​ല​​​​ർ​​​​ത്തി​​​​യ​​​​തെ​​​​ന്ന് മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ ഒ​​​​രു യു​​​​വ വോ​​​​ട്ട​​​​ർ അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ടു​​​​ന്നു.

ര​​​​ഘോ​​​​പു​​​​രി​​​​ൽ 2010 ൽ ​​​​റാ​​​​ബ്റി ദേ​​​​വി​​​​യെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ സ​​​​തീ​​​​ഷ്കു​​​​മാ​​​​ർ ആ​​​​ണ് ബി​​​​ജെ​​​​പി സ്ഥാ​​​​നാ​​​​ർ​​​​ഥി. തു​​​ട​​​ർ​​​ച്ച​​​യാ​​​യി മൂ​​​ന്നാം ത​​​വ​​​ണ​​​യാ​​​ണ് ര​​​ഘോ​​​പു​​​രി​​​ൽ തേ​​​ജ​​​സ്വി-​​​സ​​​തീ​​​ഷ്കു​​​മാ​​​ർ പോ​​​രാ​​​ട്ടം അ​​​ര​​​ങ്ങേ​​​റു​​​ന്ന​​​ത്. 2010-ൽ ​​​ജെ​​​ഡി-​​​യു ടി​​​ക്ക​​​റ്റി​​​ലാ​​​യി​​​രു​​​ന്നു സ​​​തീ​​​ഷ്കു​​​മാ​​​ർ വി​​​ജ​​​യി​​​ച്ചു.

ര​​​​ണ്ടു ത​​​​വ​​​​ണ ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി​​​​ട്ടും ഒ​​​​രു ഡി​​​​ഗ്രി കോ​​​​ള​​​​ജോ റ​​​​ഫ​​​​ൽ ആ​​​​ശു​​​​പ​​​​ത്രി​​​​യോ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ കൊ​​​​ണ്ടു​​​​വ​​​​ന്നി​​​​ട്ടി​​​​ല്ലെ​​​​ന്ന് സ​​​​തീ​​​​ഷ്കു​​​​മാ​​​​ർ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു. 2020ൽ 38,000 ​​​​വോ​​​​ട്ടി​​​​നാ​​​​ണ് സ​​​​തീ​​​​ഷ്കു​​​​മാ​​​​റി​​​​നെ തേ​​​​ജ​​​​സ്വി പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. എ​​​​ൻ​​​​ഡി​​​​എ​​​​യി​​​​ലെ ഭി​​​​ന്ന​​​​ത​​​​മൂ​​​​ല​​​​മാ​​​​ണ് അ​​​​ത്ര വ​​​​ലി​​​​യ പ​​​​രാ​​​​ജ​​​​യ​​​​മു​​​​ണ്ടാ​​​​യ​​​​തെ​​​​ന്ന് സ​​​​തീ​​​​ഷ്കു​​​​മാ​​​​ർ പ​​​​റ​​​​ഞ്ഞു.

ചി​​​​രാ​​​​ഗ് പാ​​​​സ്വാ​​​​ന്‍റെ എ​​​​ൽ​​​​ജെ​​​​പി 2020ൽ ​​​​ഒ​​​​റ്റ​​​​യ്ക്കു മ​​​​ത്സ​​​​രി​​​​ച്ച് 25,000 വോ​​​​ട്ട് നേ​​​​ടി​​​​യി​​​​രു​​​​ന്നു. ഇ​​​​ത്ത​​​​വ​​​​ണ ചി​​​​രാ​​​​ഗ് പാ​​​​സ്വാ​​​​ന്‍റെ പി​​​​ന്തു​​​​ണ​​​​യു​​​​ള്ള​​​​തി​​​​നാ​​​​ൽ ത​​​​നി​​​​ക്ക് വി​​​​ജ​​​​യം ഉ​​​​റ​​​​പ്പാ​​​​ണെ​​​​ന്നാ​​​​ണ് സ​​​​തീ​​​​ഷ്കു​​​​മാ​​​​ർ അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്നു. ബി​​​ജെ​​​പി ഒ​​​രി​​​ക്ക​​​ലും ര​​​ഘോ​​​പു​​​രി​​​ൽ വി​​​ജ​​​യി​​​ച്ചി​​​ട്ടി​​​ല്ല. 1967ൽ ​​​ജ​​​ന​​​സം​​​ഘ​​​ത്തി​​​ന് ഇ​​​വി​​​ടെ വി​​​ജ​​​യി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞു.

ര​​​​ഘോ​​​​പു​​​​രി​​​​ൽ ജ​​​​ൻ സു​​​​രാ​​​​ജ് പാ​​​​ർ​​​​ട്ടി സ്ഥാ​​​​പ​​​​ക​​​​ൻ പ്ര​​​​ശാ​​​​ന്ത് കി​​​​ഷോ​​​​ർ മ​​​​ത്സ​​​​രി​​​​ക്കു​​​​മെ​​​​ന്നു റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, താ​​​​ൻ ഒ​​​​രി​​​​ട​​​​ത്തും മ​​​​ത്സ​​​​രി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നു പ്ര​​​​ശാ​​​​ന്ത് കി​​​​ഷോ​​​​ർ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ച​​​​ഞ്ച​​​​ൽ സിം​​​​ഗ് ആ​​​​ണ് ജ​​​​ൻ സു​​​​രാ​​​​ജ് പാ​​​​ർ​​​​ട്ടി സ്ഥാ​​​​നാ​​​​ർ​​​​ഥി.

ര​​​​ഘോ​​​​പു​​​​രി​​​​ൽ 13 സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​ണ് രം​​​​ഗ​​​​ത്തു​​​​ള്ള​​​​ത്. തേ​​​​ജ​​​​സ്വി​​​​യു​​​​ടെ മൂ​​​​ത്ത സ​​​​ഹോ​​​​ദ​​​​ര​​​​ൻ തേ​​​​ജ് പ്ര​​​​താ​​​​പി​​​​ന്‍റെ ജ​​​​ന​​​​ശ​​​​ക്തി ജ​​​​ന​​​​താ ദ​​​​ൾ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യും ഇ​​​​വി​​​​ടെ മ​​​​ത്സ​​​​രി​​​​ക്കു​​​​ന്നു. തേ​​​​ജ് പ്ര​​​​താ​​​​പി​​​​ന്‍റെ ഉ​​​​റ്റ അ​​​​നു​​​​യാ​​​​യി പ്രേം​​​​കു​​​​മാ​​​​ർ ആ​​​​ണ് സ്ഥാ​​​​നാ​​​​ർ​​​​ഥി.

Latest News

Corehub Up